Wednesday, 25 November 2015

പൊന്നാനി സി.വി ജംങ്ഷൻ സ്വദേശിയായ വിമൽ(27) എന്ന യുവാവിനെ ബിയ്യം കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പൊസ്റ്റ്മൊർട്ടത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മിനിഞ്ഞാന്നു(23/11) മുതലാണ്‌ വിമലിനെ കാണാതായത്.
പൊന്നാനി സി.വി ജംങ്ഷൻ സ്വദേശിയായ വിമൽ(27) എന്ന യുവാവിനെ ബിയ്യം കായലിൽ മരിച്ച നിലയിൽ കണ്ടെത്തി. മൃതദേഹം പൊസ്റ്റ്മൊർട്ടത്തിനായി തൃശ്ശൂരിലേക്ക് കൊണ്ടുപോയി.. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. മിനിഞ്ഞാന്നു(23/11) മുതലാണ്‌ വിമലിനെ കാണാതായത്.
എം എസ് എസിന്റെ കീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലെ അറുപതോളം കുട്ടികൾക്കൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും പൊന്നാനി സ്കോളർ കോളേജിലെ കുട്ടികൾ പുതു തലമുറയുടെ നന്മ മരങ്ങളായി .....
എം എസ് എസിന്റെ കീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലെ അറുപതോളം കുട്ടികൾക്കൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും പൊന്നാനി സ്കോളർ കോളേജിലെ കുട്ടികൾ പുതു തലമുറയുടെ നന്മ മരങ്ങളായി ..... 

കളിയും ചിരിയും മാത്രമല്ല വയറ് നിറയെ ചിക്കൻ ബിരിയാണിയും നൽകിയാണ് കോളേജ് കുട്ടികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത് . സ്‌കോളർ കോളേജ് യൂണിയന്റെ നേത്യതത്തിൽ 35 ഓളം കുട്ടികളാണ് ഒരു അധ്യയന ദിനം മുഴുവൻ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കൊപ്പം ചിലവഴിച്ചത് . രാവിലെ 10 മുതൽ മൂന്നര വരെ നീണ്ട സ്നേഹക്കൂട്ടായ്മക്ക് മറുപടിയായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അതിഥികളെ സ്വീകരിക്കുകയും ചെയ്തു . ഒടുവിൽ കോളേജ് കുട്ടികൾ കൂട്ടുകാരായി മാറി യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ കുട്ടികളുടെ കണ്ണ് നനയുകയും ചെയ്തു .

സ്കോളർ കോളേജ് യൂണിയൻ ചെയർമാൻ ഫർഷാദ് , പ്രിൻസിപ്പാൾ പുഷ്പജ ,മാനേജർ സി അജിത്ത്, യൂണിയൻ നേതാക്കളായ ഷഫ്ന , രജീഷ് , അഫ്നാസ് , നഹാദ് , ഫ0ന ,മുർഷിദ അധ്യാപകരായ രതി , ,ശുഭ എന്നിവർ നേതൃത്വം നൽകി

Tuesday, 24 November 2015

പൊന്നാനി സബ് ജില്ലയിലെ മികച്ച കുട്ടി ബ്ലോഗറായി അശ്വതിയെ തിരഞ്ഞെടുത്തു.

പൊന്നാനി സബ് ജില്ലയിലെ മികച്ച കുട്ടി ബ്ലോഗറായി കടവനാട് ഗവ : എൽ പി സ്കൂളിലെ അശ്വതിയെ തിരഞെടുത്തു .നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വതി . 

പൊന്നാനി യു ആർ സി യാണ് സബ്ജില്ലയിലെ മികച്ച 100 കുട്ടി ബ്ലോഗർമാരിൽ നിന്നും അശ്വതിയെ ഏറ്റവും നല്ല ബ്ലോഗറായി തിരഞ്ഞെടുത്തത് .

അശ്വതി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ,സ്കൂളിലെ പഠന പ്രവർത്തനങ്ങളുമാണ് ബ്ലോഗിൽ പോസ്റ്റിയിരുന്നത് . പുതിയ കാലത്തിന്റെ ഭാവുകത്വങ്ങൾ തനിച്ചറിയാനാണ് സർക്കാർ തലത്തിൽ കുട്ടികൾക്ക് ബ്ലോഗുകൾ ഉണ്ടാക്കി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് .

എൽ പി ,യു പി തലത്തിലെ കുട്ടികളിൽ നിന്നുമാണ് സർക്കാർ സ്കൂളിലെ അശ്വതിയെ മികച്ച ബ്ലോഗർക്കുള്ള സമ്മാനം തേടിയെത്തിയത് .കടവനാട് ഗിരീഷ് - ജിഷ ദമ്പതികളുടെ മകളാണ് അശ്വതി .
പള്ളപ്രം ദേശീയ പാതയിൽ പുതിയ പാലം നിർമിക്കുന്ന പദ്ധതി പ്രദേശത്ത് കണ്ടെത്തിയത് പുലിയല്ലെന്ന് വനം വകുപ്പ് അധികൃതർ . 

ഞായറാഴ്ച രാത്രിയാണ് പള്ളപ്രം മേഖലയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് . ഇതിനെത്തുടർന്ന് സംഭവസ്ഥലത്ത് നൂറുകണക്കിനാളുകൾ തടിച്ച് കൂടിയിരുന്നു . ഇത് വഴി പോയ ചരക്കു ലോറിക്കാരും പുലിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു .ഇതോടെ നാട്ടുകാർ ഭീതിയിലായി .

പുലിയുടെതാണെങ്കിൽ നഖങ്ങൾ ഭൂമിയിൽ പതിയാറില്ലെന്നും ആക്രമണ സമയത്ത് മാത്രമെ നഖങ്ങൾ പുറത്ത് വരികയുള്ളൂവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു . നായ നടക്കുമ്പോൾ തന്നെ പുറത്തേക്ക് തള്ളി നിൽക്കുന്ന നഖങ്ങൾ മണ്ണിൽ പതിയു മെന്നും വനം വകുപ്പ് അധികൃതർ പറയുന്നു

പൊന്നാനിയിൽ കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലാണ്
31-ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് വേണ്ടി പെണ്‍കുട്ടികളുടെ അണ്ടര്‍-14 ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ കേരള താരം പി എസ് പ്രഭാവതി മീറ്റില്‍ തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കി.
31-ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് വേണ്ടി പെണ്‍കുട്ടികളുടെ അണ്ടര്‍-14 ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ കേരള താരം പി എസ് പ്രഭാവതി മീറ്റില്‍ തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കി.
 പ്രഭാവതി ഇന്നലെ ട്രയാത്‌ലണിലും സ്വര്‍ണം കണ്ടെത്തിയിരുന്നു.സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെണ്‍കുട്ടികളുടെ ലോങ്ങ്‌ ജമ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയിരുന്നു ഈ കൊച്ചു മിടുക്കി. 
വെളിയങ്കോട് പന്തായില്‍ സ്വദേശിനിയായ പ്രഭാവതി ചേക്ക് മുക്ക് പന്തയില്‍ സുരേഷിന്റെ മകളാണ്.പ്രഭാവതി കടക്കശ്ശേരി ഐഡിയല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.സംസ്ഥാന സ്കൂൾ കായികമേളയിൽ സമ്മാനം കരസ്ഥമാക്കിയ പ്രഭാവതിയെ മാറഞ്ചേരി ഫേസ്ബുക്ക്‌ ഗ്രൂപ്പ് ഉപഹാരം നൽകി ആദരിച്ചിരുന്നു.
റിപ്പോർട്ട്‌: റിയാസ് മാറഞ്ചേരി


Wednesday, 8 October 2014

മലപ്പുറത്തിനെ്റ മണ്ണില്‍ നിന്നും ആദ്യ ഐ ലീഗ് ക്ലബ്ബെന്ന സ്വപ്നവുമായി തുടക്കം കുറിച്ച മലപ്പുറം FC യുടെ ആദ്യ സെല്ഷൻ ട്രയൽസ് 300-ലധികം യുവ താരങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി,

കൂട്ടിലങ്ങാടി MSP മൈതാനിയിൽ വെച്ചു നടന്ന ട്രയൽസിന്റെ ഉദ്ഘാ�ടനം ബഹു മന്ത്രി ശ്രീ അനില്‍ കുമാര്‍ നിർവഹിച്ചു ,

മുൻ KSEB താരം ശാജിറുദ്ധീനും പുണെ FC താരം അനസ് എടത്തൊടികയുടെ ആദ്യ കാല പരിശീലകൻ അജ്മൽ സാറും ജില്ലയിലെ മറ്റു മുൻ കാല ഫുട്ബാള്‍ താരങ്ങളും സെലക്ടർമായ ആദ്യ ട്രയൽസിൽ നിന്നും മികവുറ്റ 30 താരങ്ങളെ തെരഞ്ഞെടുത്തു,

ആദ്യ ഘട്ട സെലക്ഷന്റെ തുടർച്ചയായി പാണ്ടിക്കാട്,കൊണ്ടോട്ടി,വളാഞ്ചേരി,തിരൂർ,ചുങ്കത്തറ എന്നീ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിൽ അടുത്ത രണ്ട് മാസത്തിനുള്ളിൽ സെലക്ഷൻ ട്രയൽസ് നടത്തുമെന്ന് ക്ലബ്ബിനു നേതൃത്വം നൽകുന്ന റാസി,സത്താർ കിഴകയിൽ,ഷഹ്ഷാദ് കൊണ്ടോട്ടി,ഇസ്ഹാഖ്,ബഷീർ,അസർ ,വിജഷ് എന്നിവര്‍ അറിയിച്ചു

Saturday, 4 October 2014

വിന്ദീസിനെതിരയ   ഏകദിന പരമ്പരക്കുള്ള ഇന്ത്യൻ ടീമിനെ സന്ദീപ് പടിലിന്റെ നേതൃത്തത്തിലുള്ള സെലെച്റ്റിഒൻ കമ്മിറ്റി പ്രഖ്യാപിച്ചു.മലയാളി തരാം സഞ്ജു സാമ്സനെ തഴഞ്ഞ കമ്മിറ്റി പുതുമുഖം കുൽദീപ്‌ യാദവിനെ ടീമിലെടുത്തു.

അശ്വിന് വിശ്രമം നല്കി പ്രഖ്യാപിച്ച പതിനാലംഗ   ടീമിലെ ഏക പുതുമുഖം മ്പ്യന്‍സ് ലീഗ് ട്വന്റി ട്വന്റിയില്‍ മികച്ച   പ്രകടനം കാഴ്ച വച്ച   കുൽദീപ്‌ യാദവ് ആണ്. 

ഏക ടീം: എം. എസ്.ധോനി, ശിഖര്‍ ധവാന്‍, അജിങ്ക്യ രഹാനെ, വിരാട് കോലി, അമ്പാട്ടി റായിഡു, സുരേഷ് റെയ്‌ന, രവീന്ദ്ര ജഡേജ, അമിത് മിശ്ര, ഭുവനേശ്വര്‍കുമാര്‍, മുഹമ്മദ് ഷമി, മോഹിത് ശര്‍മ, ഉമേഷ് യാദവ്, മുരളി വിജയ്, കുല്‍ദീപ് യാദവ്.




About Us

Our team

About the author

Video of the day

Contact Form

Name

Email *

Message *