Showing posts with label Inspiring. Show all posts
Showing posts with label Inspiring. Show all posts

Wednesday, 25 November 2015

വഴിയില് ഒരാള് അവശനായി കിടന്നാല്, അല്ലെങ്കില് ഒരപകടത്തില് പെട്ട് ചോരവാര്ന്ന് കിടന്നാല് കണ്ടിട്ടും കാണാതെ പേകുന്നവര് ഏറെയാണ് ഇന്ന് നമുക്ക് ചുറ്റും. എന്നാല് ഇവരില് നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ഒരു കോളേജ് വിദ്യാര്ത്ഥിനി.
തൃശ്ശൂര്: വഴിയില് ഒരാള് അവശനായി കിടന്നാല്, അല്ലെങ്കില് ഒരപകടത്തില് പെട്ട് ചോരവാര്ന്ന് കിടന്നാല് കണ്ടിട്ടും കാണാതെ പേകുന്നവര് ഏറെയാണ് ഇന്ന് നമുക്ക് ചുറ്റും. എന്നാല് ഇവരില് നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ഒരു കോളേജ് വിദ്യാര്ത്ഥിനി. 

താന് യാത്ര ചെയ്യുന്ന ബസില് പെട്ടെന്ന് തളര്ന്ന് വീണ സ്ത്രീയെ ബസ് ജിവനക്കാരും സഹ യാത്രക്കാരും അവഗണിച്ചപ്പോള് സധൈര്യം മുന്നോട്ട് വന്ന് ബസ് നിര്ത്തിച്ച് ആ സ്ത്രീയെ ആശുപത്രിയിലാക്കി വേണ്ട ചികില്സകള് ലഭ്യമാക്കി അവരുടെ ജീവന് രക്ഷിക്കുയായിരുന്നു ഈ പെണ്കുട്ടി. 

തൃശ്ശൂൂര് പഴുവില് കിഴുപ്പിള്ളിക്കര സ്വദേശിനിയും തൃശ്ശൂര് കേരളവര്മ്മ കോളേജിലെ ഡിഗ്രി വിദ്യാര്ഥിനിയുമായ ഗില്ഡ അസിഫ് ആണ് ഒരു ജീവന് വേണ്ടി സര്വ്വതും മറന്ന് സധൈര്യം ഇറങ്ങിത്തിരിച്ച് കൈയ്യടി നേടുന്നത്.

പതിവു പോലെ ഗില്ഡയുടെ വീട്ടില് നിന്നും കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് സംഭവം. തൃപ്പയാറില് നിന്നും തൃശ്ശൂരിന് വരികയായിരുന്ന സ്വകാര്യ ബസില് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ട യാത്രക്കാരിയോട് ബസ് ജീവനക്കാര് പറഞ്ഞത് കുറച്ച് സമയം സീറ്റില് കിടന്നാല് മാറികോളും എന്നായിരുന്നു. ഇതേ സമയം ഈ ബസില് യാത്രചെയ്യുകയായിരുന്ന ഗില്ഡ ഇതുകണ്ട് പ്രശ്നം ഉണ്ടാക്കുകയും ജീവനക്കാരോട് ആവശ്യപ്പെട്ട് ബസ് നിര്ത്തിച്ച് യത്രികയെ തനിയെ ഹോസ്പിറ്റലില് എത്തിക്കുകയും ആയിരുന്നു. ഡോക്ടര് പരിശോധനയ്ക്ക് ശേഷം പറഞ്ഞത് ഹാര്ട്ട് അറ്റാക്ക് ആയിരുന്നു. മിനിറ്റുകള് വൈകിയിരുന്നെങ്കില് ജീവന് നില നിര്ത്താന് ആകുമായിരുന്നില്ല എന്നുമായിരുന്നു. ഇവിടെയാണ് ജില്ഡ അസിഫ് എന്ന കര്മ്മധീരയായ വിദ്യാര്ത്ഥിനിയുടെ അവസോരിചിതമായ ഇടപെടലിന്റെ വലിപ്പം ശ്രദ്ദേയമാകുന്നത്.

ഒരു പാട് യാത്രികരുണ്ടായിരുന്ന ഒരു ബസില്ഡ ഒരാള് പോലും തിരിഞ്ഞു നോക്കാനില്ലാതിരുന്ന ആ അഞ്ജാതയായ സ്ത്രീയ്ക്ക് വേണ്ടി ഈ പെണ്കുട്ടി ഒരു നിമിഷം ഉണര്ന്ന് പ്രവര്ത്തിച്ചില്ലായിരുന്നുഎങ്കില് പൊലിയുന്നത് ഒരു ജീവനായിരുന്നു. അതേ സമയം ഒരു വലിയ മഹത്തായ കാര്യം ചെയ്തിട്ടും ആരുടെയും അഭിനന്ദനത്തിനു പോലും കാത്ത് നില്ക്കാതെ ആ കുട്ടി തിരിച്ച് വീടിലേക്കും മടങ്ങി ആ മിടുക്കി. രോഗബാധിതയായ സ്ത്രീയും അവരുടെ ബന്ധുക്കളും പറഞ്ഞറിച്ച് ഇപ്പോള് സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദനങ്ങള് കൊണ്ട് മൂടുകയാണ് ഈ സഹയാത്രികയുടെ ജീവന് നിലനിര്ത്തിയ കര്മ്മധീരയായ വിദ്യാര്ത്ഥിനിയെ.

എം എസ് എസിന്റെ കീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലെ അറുപതോളം കുട്ടികൾക്കൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും പൊന്നാനി സ്കോളർ കോളേജിലെ കുട്ടികൾ പുതു തലമുറയുടെ നന്മ മരങ്ങളായി .....
എം എസ് എസിന്റെ കീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലെ അറുപതോളം കുട്ടികൾക്കൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും പൊന്നാനി സ്കോളർ കോളേജിലെ കുട്ടികൾ പുതു തലമുറയുടെ നന്മ മരങ്ങളായി ..... 

കളിയും ചിരിയും മാത്രമല്ല വയറ് നിറയെ ചിക്കൻ ബിരിയാണിയും നൽകിയാണ് കോളേജ് കുട്ടികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത് . സ്‌കോളർ കോളേജ് യൂണിയന്റെ നേത്യതത്തിൽ 35 ഓളം കുട്ടികളാണ് ഒരു അധ്യയന ദിനം മുഴുവൻ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കൊപ്പം ചിലവഴിച്ചത് . രാവിലെ 10 മുതൽ മൂന്നര വരെ നീണ്ട സ്നേഹക്കൂട്ടായ്മക്ക് മറുപടിയായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അതിഥികളെ സ്വീകരിക്കുകയും ചെയ്തു . ഒടുവിൽ കോളേജ് കുട്ടികൾ കൂട്ടുകാരായി മാറി യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ കുട്ടികളുടെ കണ്ണ് നനയുകയും ചെയ്തു .

സ്കോളർ കോളേജ് യൂണിയൻ ചെയർമാൻ ഫർഷാദ് , പ്രിൻസിപ്പാൾ പുഷ്പജ ,മാനേജർ സി അജിത്ത്, യൂണിയൻ നേതാക്കളായ ഷഫ്ന , രജീഷ് , അഫ്നാസ് , നഹാദ് , ഫ0ന ,മുർഷിദ അധ്യാപകരായ രതി , ,ശുഭ എന്നിവർ നേതൃത്വം നൽകി

Tuesday, 24 November 2015

പൊന്നാനി സബ് ജില്ലയിലെ മികച്ച കുട്ടി ബ്ലോഗറായി അശ്വതിയെ തിരഞ്ഞെടുത്തു.

പൊന്നാനി സബ് ജില്ലയിലെ മികച്ച കുട്ടി ബ്ലോഗറായി കടവനാട് ഗവ : എൽ പി സ്കൂളിലെ അശ്വതിയെ തിരഞെടുത്തു .നാലാം ക്ലാസ് വിദ്യാർത്ഥിയാണ് അശ്വതി . 

പൊന്നാനി യു ആർ സി യാണ് സബ്ജില്ലയിലെ മികച്ച 100 കുട്ടി ബ്ലോഗർമാരിൽ നിന്നും അശ്വതിയെ ഏറ്റവും നല്ല ബ്ലോഗറായി തിരഞ്ഞെടുത്തത് .

അശ്വതി എഴുതിയ കവിതകളും വരച്ച ചിത്രങ്ങളും ,സ്കൂളിലെ പഠന പ്രവർത്തനങ്ങളുമാണ് ബ്ലോഗിൽ പോസ്റ്റിയിരുന്നത് . പുതിയ കാലത്തിന്റെ ഭാവുകത്വങ്ങൾ തനിച്ചറിയാനാണ് സർക്കാർ തലത്തിൽ കുട്ടികൾക്ക് ബ്ലോഗുകൾ ഉണ്ടാക്കി നൽകാൻ വിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചത് .

എൽ പി ,യു പി തലത്തിലെ കുട്ടികളിൽ നിന്നുമാണ് സർക്കാർ സ്കൂളിലെ അശ്വതിയെ മികച്ച ബ്ലോഗർക്കുള്ള സമ്മാനം തേടിയെത്തിയത് .കടവനാട് ഗിരീഷ് - ജിഷ ദമ്പതികളുടെ മകളാണ് അശ്വതി .

About Us

Our team

About the author

Video of the day

Contact Form

Name

Email *

Message *