പള്ളപ്രം ദേശീയ പാതയിൽ പുതിയ പാലം നിർമിക്കുന്ന പദ്ധതി പ്രദേശത്ത് കണ്ടെത്തിയത് പുലിയല്ലെന്ന് വനം വകുപ്പ് അധികൃതർ . 

ഞായറാഴ്ച രാത്രിയാണ് പള്ളപ്രം മേഖലയിൽ പുലിയെ കണ്ടതായി അഭ്യൂഹം പരന്നത് . ഇതിനെത്തുടർന്ന് സംഭവസ്ഥലത്ത് നൂറുകണക്കിനാളുകൾ തടിച്ച് കൂടിയിരുന്നു . ഇത് വഴി പോയ ചരക്കു ലോറിക്കാരും പുലിയെ കണ്ടതായി അവകാശപ്പെട്ടിരുന്നു .ഇതോടെ നാട്ടുകാർ ഭീതിയിലായി .

പുലിയുടെതാണെങ്കിൽ നഖങ്ങൾ ഭൂമിയിൽ പതിയാറില്ലെന്നും ആക്രമണ സമയത്ത് മാത്രമെ നഖങ്ങൾ പുറത്ത് വരികയുള്ളൂവെന്നും വനംവകുപ്പ് അധികൃതർ പറഞ്ഞു . നായ നടക്കുമ്പോൾ തന്നെ പുറത്തേക്ക് തള്ളി നിൽക്കുന്ന നഖങ്ങൾ മണ്ണിൽ പതിയു മെന്നും വനം വകുപ്പ് അധികൃതർ പറയുന്നു

പൊന്നാനിയിൽ കണ്ടത് പുലിയല്ലെന്ന് സ്ഥിരീകരിച്ചതോടെ നാട്ടുകാർ ആശ്വാസത്തിലാണ്