31-ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് വേണ്ടി പെണ്‍കുട്ടികളുടെ അണ്ടര്‍-14 ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ കേരള താരം പി എസ് പ്രഭാവതി മീറ്റില്‍ തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കി.
31-ാം ദേശീയ ജൂനിയര്‍ അത്‌ലറ്റിക് മീറ്റില്‍ കേരളത്തിന് വേണ്ടി പെണ്‍കുട്ടികളുടെ അണ്ടര്‍-14 ലോങ്ജമ്പില്‍ സ്വര്‍ണം നേടിയ കേരള താരം പി എസ് പ്രഭാവതി മീറ്റില്‍ തന്റെ രണ്ടാം സ്വര്‍ണം സ്വന്തമാക്കി.
 പ്രഭാവതി ഇന്നലെ ട്രയാത്‌ലണിലും സ്വര്‍ണം കണ്ടെത്തിയിരുന്നു.സംസ്ഥാന സ്കൂൾ കായികമേളയിൽ ജൂനിയർ പെണ്‍കുട്ടികളുടെ ലോങ്ങ്‌ ജമ്പിൽ ഒന്നാം സമ്മാനം കരസ്ഥമാക്കിയിരുന്നു ഈ കൊച്ചു മിടുക്കി. 
വെളിയങ്കോട് പന്തായില്‍ സ്വദേശിനിയായ പ്രഭാവതി ചേക്ക് മുക്ക് പന്തയില്‍ സുരേഷിന്റെ മകളാണ്.പ്രഭാവതി കടക്കശ്ശേരി ഐഡിയല്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ്.സംസ്ഥാന സ്കൂൾ കായികമേളയിൽ സമ്മാനം കരസ്ഥമാക്കിയ പ്രഭാവതിയെ മാറഞ്ചേരി ഫേസ്ബുക്ക്‌ ഗ്രൂപ്പ് ഉപഹാരം നൽകി ആദരിച്ചിരുന്നു.
റിപ്പോർട്ട്‌: റിയാസ് മാറഞ്ചേരി