സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കൊപ്പം ആടിയും പാടിയും ഊട്ടിയും പൊന്നാനി സ്കോളർ കോളേജ് കുട്ടികൾ മാതൃകയായി .
എം എസ് എസിന്റെ കീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന സ്പെഷ്യൽ സ്കൂളിലെ അറുപതോളം കുട്ടികൾക്കൊപ്പം ആടിയും പാടിയും കളിച്ചും ചിരിച്ചും പൊന്നാനി സ്കോളർ കോളേജിലെ കുട്ടികൾ പുതു തലമുറയുടെ നന്മ മരങ്ങളായി .....
കളിയും ചിരിയും മാത്രമല്ല വയറ് നിറയെ ചിക്കൻ ബിരിയാണിയും നൽകിയാണ് കോളേജ് കുട്ടികൾ തങ്ങളുടെ സന്തോഷം പ്രകടിപ്പിച്ചത് . സ്‌കോളർ കോളേജ് യൂണിയന്റെ നേത്യതത്തിൽ 35 ഓളം കുട്ടികളാണ് ഒരു അധ്യയന ദിനം മുഴുവൻ സ്പെഷ്യൽ സ്കൂൾ കുട്ടികൾക്കൊപ്പം ചിലവഴിച്ചത് . രാവിലെ 10 മുതൽ മൂന്നര വരെ നീണ്ട സ്നേഹക്കൂട്ടായ്മക്ക് മറുപടിയായി കുട്ടികൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ച് അതിഥികളെ സ്വീകരിക്കുകയും ചെയ്തു . ഒടുവിൽ കോളേജ് കുട്ടികൾ കൂട്ടുകാരായി മാറി യാത്ര പറഞ്ഞ് പിരിഞ്ഞപ്പോൾ കുട്ടികളുടെ കണ്ണ് നനയുകയും ചെയ്തു .
സ്കോളർ കോളേജ് യൂണിയൻ ചെയർമാൻ ഫർഷാദ് , പ്രിൻസിപ്പാൾ പുഷ്പജ ,മാനേജർ സി അജിത്ത്, യൂണിയൻ നേതാക്കളായ ഷഫ്ന , രജീഷ് , അഫ്നാസ് , നഹാദ് , ഫ0ന ,മുർഷിദ അധ്യാപകരായ രതി , ,ശുഭ എന്നിവർ നേതൃത്വം നൽകി

No comments:
Post a Comment