ഹൃദയത്തിൽ സുഷിരം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്ന അജ്ന എന്ന നാലുവയസ്സുകാരി ഉദാരമതികളുടെ കാരുണ്യം തേടുന്നു നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്ന നിർധനരായ വെളിയങ്കോട് തണ്ണിത്തുറ സ്വദേശി പുത്തൻപുരക്കൽ ജമാലിന്റേയും കിളിയന്തറയിൽ ഹസീനയുടേയും മൂന്ന് മക്കളിൽ ഇളയവളാണ് അജ്ന.
വെളിയങ്കോട്: ഹൃദയത്തിൽ സുഷിരം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്ന അജ്ന എന്ന നാലുവയസ്സുകാരി ഉദാരമതികളുടെ കാരുണ്യം തേടുന്നു നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്ന നിർധനരായ വെളിയങ്കോട് തണ്ണിത്തുറ സ്വദേശി പുത്തൻപുരക്കൽ ജമാലിന്റേയും കിളിയന്തറയിൽ ഹസീനയുടേയും മൂന്ന് മക്കളിൽ ഇളയവളാണ് അജ്ന.

വിട്ടുമാറാത്ത പനിയും ജലദോഷവും ശാരീരിക തളർച്ചയുമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച പ്പോഴായിരുന്നു ഹൃദയത്തിനു സുഷിരം കണ്ടെത്തിയത്. തുടർന്ന് സ്വന്തമായുണ്ടായിരുന്ന എല്ലാ സമ്പാദ്യവും മകളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുകയായിരുന്നു.

എറണാംകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജ്നയുടെ അസുഖം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഭേധപ്പെടുത്താവുന്നതാണെന്ന് ഉന്നത ഡോക്ടർമാർ അറിയിച്ചിരുന്നുവെങ്കിലും ശസ്ത്രക്രിയയുടെ മുന്നോടിയായി കെട്ടിവെക്കാവുന്ന 50,000 രൂപ കൊടുക്കാൻ കഴിയാത്തതുകൊണ്ട് ആശുപത്രി അധികൃതർ ആശുപത്രിയിൽ നിന്ന് നിർബന്ധ ഡിസ്ചാർജ് നൽകി ഒഴിവാക്കുകയായിരുന്നു.

ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ ചികിത്സാചെലവ് കണക്കാക്കപ്പെടുന്ന മകളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ട തുക കണ്ടെത്താനാകാതെ ഉഴലുന്ന ഈ കുരുന്ന് ബാലികയുടെ ജീവന നിലനിർത്തുന്നതിനുവേണ്ടി ഉദാരമതികളുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം.

 സഹായം അയച്ചു കൊടുക്കേണ്ട നമ്പർ : SAINABA K.S., A/C No. 0165053000055750, The South Indian Bank Ltd, Veliyancode,
ബന്ധപ്പെടാവുന്ന നമ്പർ ഹസീന: 9744283284.