അമർ അക്ബർ അന്തോണി റിവ്യൂ...
ഒരു സ്ഥിരം കോമഡി എന്റർറ്റൈനെർ പ്രതീക്ഷിച്ചാണ് സുബീടെം മുത്തുക്കാടെം കൂടെ സിനിമയ്ക്ക് കേറീത് പക്ഷെ ശരിയ്ക്കും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
തല്ലണ്ടവനെ തല്ലണം കൊല്ലണ്ടവനെ കൊല്ലണം ... എന്നൊരു വല്ല്യ പാഠം പറഞ്ഞു തരുന്നു .ഈ സിനിമ .
അവനോനോ കുടുംബത്ത് ഉള്ളവർക്കോ എന്തേലും സംഭവിക്കും വരെ അവഗണിച്ചും സഹതപിച്ചും മാറി നിന്ന് ഹേയ് നോം സ്വാർത്ഥ നല്ലാട്ടോ എന്ന് പറയുന്ന ഏതൊരുവന്റെയും നെഞ്ചൊന്നു കാളും ...
പിഞ്ചു കുഞ്ഞുങ്ങളെ അത് ആണോ പെണ്ണോ സ്വന്തം കാമ നിവൃത്തിയ്ക്ക് ഉപയോഗിയ്ക്കുന്ന കാട്ടാളൻമാരെ കല്ലെറിഞ്ഞോ കഴുത്തറുത്തോ തന്നെ തീർക്കണം ...
മോനെ അങ്കിൾ ന്റെ മടിയിലിരുന്നോ ആന്റി യ്ക്ക് ഉമ്മ കൊടുക്ക് ... മോള് ഇന്ന് മാമന്റെ വീട്ടില് നിന്നോ എന്നൊക്കെ
പറയും മുൻപ് രണ്ടു വട്ടമല്ല പല തവണ ആലോചിക്കണം മാതാപിതാക്കളേ നിങ്ങൾ ... കുഞ്ഞിനു എന്തും തുറന്നു പറയാൻ കൂട്ടാവുക ... മനസിലാക്കുക നല്ലതും ചീത്തയും എന്തെന്ന് ...
"സമൂഹം നമ്മുടെ ഉത്തരവാദിത്തമാണ് .. " ട്ടോ
Congrats Nadirsha & Friends
No comments:
Post a Comment