പൊന്നാനി ഉപജില്ലാ കലോത്സവത്തിന്റെ ഉദ്ഘാടനം പൊന്നാനി നഗരസഭ ചെയർമാൻ മുഹമ്മദ് കുഞ്ഞ് നിർവഹിച്ചു.പൊന്നാനി നഗരസഭ കൌണ്‍സിലർ മുഹമ്മദ് ബഷീർ അധ്യക്ഷത വഹിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആറ്റുണ്ണി തങ്ങൾ,മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അഡ്വ:ഇ.സിന്ധു, മുൻ എം.പി. സി.ഹരിദാസ്,എ.ഇ.ഒ.മുഹമ്മദ് അലി,പൊന്നാനി ഉപജില്ലാ പി.ടി.എ. പ്രസിഡന്റ് അബ്ദുറഹിമാൻ പോക്കർ എന്നിവർ ആശംസകൾ അർപ്പിച്ചു ...
Monday, 30 November 2015
SNDP ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ ആലുവ പോലീസ് കേസെടുത്തു.വര്ഗീയത പ്രചരിപ്പിച്ചതിന് ഇന്ത്യൻ ശിക്ഷാ നിയമം 153 A പ്രകാരമാണ് കേസ്.ആഭ്യന്തര സെക്രട്ടറി യുടെ നിർദേശപ്രകാരമാണ് കേസ്
കോഴിക്കോട് മാൻ ഹോളിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളെ രക്ഷിക്കുന്ന ശ്രമത്തിനിടയിൽ കൊല്ലപ്പെട്ട നൌഷാദിനെതിരായ പരാമര്ഷത്തിനാണ് കേസെടുത്തത്.
മത സ്പര്ത യുണ്ടാകുന്ന പ്രസംഗത്തിലൂടെ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാൻ ശ്രമിക്കുന്നുവേന്നാരോപിച്ചു വെള്ളപള്ളിക്കെതിരെ നേരത്തെ ആലുവ പോലീസിന് പരാതി ലഭിച്ചിരുന്നു.
വിവാദ പ്രസംഗത്തിന്റെ വീഡിയോ കാണാം

വെളിയങ്കോട്: ഹൃദയത്തിൽ സുഷിരം കണ്ടെത്തിയതിനെ തുടർന്ന് രണ്ട് വർഷമായി ചികിത്സയിലായിരുന്ന അജ്ന എന്ന നാലുവയസ്സുകാരി ഉദാരമതികളുടെ കാരുണ്യം തേടുന്നു നിത്യജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കുവാൻ പാടുപെടുന്ന നിർധനരായ വെളിയങ്കോട് തണ്ണിത്തുറ സ്വദേശി പുത്തൻപുരക്കൽ ജമാലിന്റേയും കിളിയന്തറയിൽ ഹസീനയുടേയും മൂന്ന് മക്കളിൽ ഇളയവളാണ് അജ്ന.
വിട്ടുമാറാത്ത പനിയും ജലദോഷവും ശാരീരിക തളർച്ചയുമുണ്ടായതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിച്ച പ്പോഴായിരുന്നു ഹൃദയത്തിനു സുഷിരം കണ്ടെത്തിയത്. തുടർന്ന് സ്വന്തമായുണ്ടായിരുന്ന എല്ലാ സമ്പാദ്യവും മകളുടെ ചികിത്സയ്ക്കായി വിനിയോഗിക്കുകയായിരുന്നു.
എറണാംകുളം അമൃത ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്ന അജ്നയുടെ അസുഖം അടിയന്തിര ശസ്ത്രക്രിയയിലൂടെ ഭേധപ്പെടുത്താവുന്നതാണെന്ന് ഉന്നത ഡോക്ടർമാർ അറിയിച്ചിരുന്നുവെങ്കിലും ശസ്ത്രക്രിയയുടെ മുന്നോടിയായി കെട്ടിവെക്കാവുന്ന 50,000 രൂപ കൊടുക്കാൻ കഴിയാത്തതുകൊണ്ട് ആശുപത്രി അധികൃതർ ആശുപത്രിയിൽ നിന്ന് നിർബന്ധ ഡിസ്ചാർജ് നൽകി ഒഴിവാക്കുകയായിരുന്നു.
ഏകദേശം മൂന്ന് ലക്ഷത്തോളം രൂപയുടെ ചികിത്സാചെലവ് കണക്കാക്കപ്പെടുന്ന മകളുടെ ഹൃദയശസ്ത്രക്രിയയ്ക്ക് വേണ്ട തുക കണ്ടെത്താനാകാതെ ഉഴലുന്ന ഈ കുരുന്ന് ബാലികയുടെ ജീവന നിലനിർത്തുന്നതിനുവേണ്ടി ഉദാരമതികളുടെ സഹായം തേടുകയാണ് ഈ നിർധന കുടുംബം.

സഹായം അയച്ചു കൊടുക്കേണ്ട നമ്പർ : SAINABA K.S., A/C No. 0165053000055750, The South Indian Bank Ltd, Veliyancode,
ബന്ധപ്പെടാവുന്ന നമ്പർ ഹസീന: 9744283284.
ബന്ധപ്പെടാവുന്ന നമ്പർ ഹസീന: 9744283284.
Wednesday, 25 November 2015
ഒരു സ്ഥിരം കോമഡി എന്റർറ്റൈനെർ പ്രതീക്ഷിച്ചാണ് സുബീടെം മുത്തുക്കാടെം കൂടെ സിനിമയ്ക്ക് കേറീത് പക്ഷെ ശരിയ്ക്കും ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.
തല്ലണ്ടവനെ തല്ലണം കൊല്ലണ്ടവനെ കൊല്ലണം ... എന്നൊരു വല്ല്യ പാഠം പറഞ്ഞു തരുന്നു .ഈ സിനിമ .
അവനോനോ കുടുംബത്ത് ഉള്ളവർക്കോ എന്തേലും സംഭവിക്കും വരെ അവഗണിച്ചും സഹതപിച്ചും മാറി നിന്ന് ഹേയ് നോം സ്വാർത്ഥ നല്ലാട്ടോ എന്ന് പറയുന്ന ഏതൊരുവന്റെയും നെഞ്ചൊന്നു കാളും ...
പിഞ്ചു കുഞ്ഞുങ്ങളെ അത് ആണോ പെണ്ണോ സ്വന്തം കാമ നിവൃത്തിയ്ക്ക് ഉപയോഗിയ്ക്കുന്ന കാട്ടാളൻമാരെ കല്ലെറിഞ്ഞോ കഴുത്തറുത്തോ തന്നെ തീർക്കണം ...
മോനെ അങ്കിൾ ന്റെ മടിയിലിരുന്നോ ആന്റി യ്ക്ക് ഉമ്മ കൊടുക്ക് ... മോള് ഇന്ന് മാമന്റെ വീട്ടില് നിന്നോ എന്നൊക്കെ
പറയും മുൻപ് രണ്ടു വട്ടമല്ല പല തവണ ആലോചിക്കണം മാതാപിതാക്കളേ നിങ്ങൾ ... കുഞ്ഞിനു എന്തും തുറന്നു പറയാൻ കൂട്ടാവുക ... മനസിലാക്കുക നല്ലതും ചീത്തയും എന്തെന്ന് ...
"സമൂഹം നമ്മുടെ ഉത്തരവാദിത്തമാണ് .. " ട്ടോ
Congrats Nadirsha & Friends
......................................................................Praveena Vasanth......................................................................
വിപ്ലവ കേരളത്തിന്റെ വിരിമാറിലേയ്ക്ക് ഭരണകൂടം നിറയൊഴിച്ചപ്പോൾ അതു ഹൃദയത്തിലേക്ക് എറ്റുവാങ്ങി വിദ്യാഭ്യാസ അവകാശ പോരാട്ടത്തിന്റെ കാഹളം മുഴക്കി ഒരു യുവതയെ വഴി കാണിച്ച് നവയുഗ പോരാട്ടങ്ങൾക്ക് ആവേശമായി ധീര രക്തസാക്ഷിത്വം വഹിച്ച അഞ്ചു ചെന്താരകങ്ങളെ നിങ്ങളുടെ രണപോരാട്ട സ്മൃതികൾക്കു മുമ്പിൽ MES Ponnani കോളേജിന്റെ പ്രണാമം
കോളേജ് യൂനിയൻ ചെയർമാൻ ഹാരിസ് ന്റെ മേൽനോട്ടത്തിൽ വാനിലേക് 5 വെള്ളരി പ്രാവിനെ പറത്തി കൊണ്ട് സഖാക്കള് ധീര ര്കതസാക്ഷികളുടെ മരികാത്ത ഓര്‍മകള് നെഞ്ചോട് ചേര്‍ത്തുപിടിചു.
1994 നവംബർ 25 നു നടന്ന പോരാട്ടത്തിൽ സ.രാജീവൻ,സ.ബാബു, സ.റോഷൻ, സ.ഷിബുലാൽ, സ.മധു എന്നിവരാണ് പോലീസിന്റെ വെടിയേറ്റ് മരിച്ചത്.
പോരാട്ടത്തിൽ ശിരസ്സിനു താഴേക്കു തളർന്നിട്ടും ആവേശവും ആശയങ്ങളും ഒട്ടും തന്നെ മരവിക്കാതെ ഇന്നിന്റെ പോരാട്ടങ്ങൾക്ക് ചൂടും ചൂരും പകരുന്നുണ്ട് സ:പുഷ്പ്പൻ ന്റെ തീക്ഷ്ണമായ കണ്ണുകൾ പോലും .
തൃശ്ശൂര്: വഴിയില് ഒരാള് അവശനായി കിടന്നാല്, അല്ലെങ്കില് ഒരപകടത്തില് പെട്ട് ചോരവാര്ന്ന് കിടന്നാല് കണ്ടിട്ടും കാണാതെ പേകുന്നവര് ഏറെയാണ് ഇന്ന് നമുക്ക് ചുറ്റും. എന്നാല് ഇവരില് നിന്നെല്ലാം വ്യത്യസ്തയാവുകയാണ് ഒരു കോളേജ് വിദ്യാര്ത്ഥിനി.
താന് യാത്ര ചെയ്യുന്ന ബസില് പെട്ടെന്ന് തളര്ന്ന് വീണ സ്ത്രീയെ ബസ് ജിവനക്കാരും സഹ യാത്രക്കാരും അവഗണിച്ചപ്പോള് സധൈര്യം മുന്നോട്ട് വന്ന് ബസ് നിര്ത്തിച്ച് ആ സ്ത്രീയെ ആശുപത്രിയിലാക്കി വേണ്ട ചികില്സകള് ലഭ്യമാക്കി അവരുടെ ജീവന് രക്ഷിക്കുയായിരുന്നു ഈ പെണ്കുട്ടി.
തൃശ്ശൂൂര് പഴുവില് കിഴുപ്പിള്ളിക്കര സ്വദേശിനിയും തൃശ്ശൂര് കേരളവര്മ്മ കോളേജിലെ ഡിഗ്രി വിദ്യാര്ഥിനിയുമായ ഗില്ഡ അസിഫ് ആണ് ഒരു ജീവന് വേണ്ടി സര്വ്വതും മറന്ന് സധൈര്യം ഇറങ്ങിത്തിരിച്ച് കൈയ്യടി നേടുന്നത്.
പതിവു പോലെ ഗില്ഡയുടെ വീട്ടില് നിന്നും കോളേജിലേക്കുള്ള ബസ് യാത്രയ്ക്കിടെയാണ് സംഭവം. തൃപ്പയാറില് നിന്നും തൃശ്ശൂരിന് വരികയായിരുന്ന സ്വകാര്യ ബസില് വെച്ച് ദേഹാസ്വാസ്ഥ്യം അനുഭവപെട്ട യാത്രക്കാരിയോട് ബസ് ജീവനക്കാര് പറഞ്ഞത് കുറച്ച് സമയം സീറ്റില് കിടന്നാല് മാറികോളും എന്നായിരുന്നു. ഇതേ സമയം ഈ ബസില് യാത്രചെയ്യുകയായിരുന്ന ഗില്ഡ ഇതുകണ്ട് പ്രശ്നം ഉണ്ടാക്കുകയും ജീവനക്കാരോട് ആവശ്യപ്പെട്ട് ബസ് നിര്ത്തിച്ച് യത്രികയെ തനിയെ ഹോസ്പിറ്റലില് എത്തിക്കുകയും ആയിരുന്നു. ഡോക്ടര് പരിശോധനയ്ക്ക് ശേഷം പറഞ്ഞത് ഹാര്ട്ട് അറ്റാക്ക് ആയിരുന്നു. മിനിറ്റുകള് വൈകിയിരുന്നെങ്കില് ജീവന് നില നിര്ത്താന് ആകുമായിരുന്നില്ല എന്നുമായിരുന്നു. ഇവിടെയാണ് ജില്ഡ അസിഫ് എന്ന കര്മ്മധീരയായ വിദ്യാര്ത്ഥിനിയുടെ അവസോരിചിതമായ ഇടപെടലിന്റെ വലിപ്പം ശ്രദ്ദേയമാകുന്നത്.
ഒരു പാട് യാത്രികരുണ്ടായിരുന്ന ഒരു ബസില്ഡ ഒരാള് പോലും തിരിഞ്ഞു നോക്കാനില്ലാതിരുന്ന ആ അഞ്ജാതയായ സ്ത്രീയ്ക്ക് വേണ്ടി ഈ പെണ്കുട്ടി ഒരു നിമിഷം ഉണര്ന്ന് പ്രവര്ത്തിച്ചില്ലായിരുന്നു എങ്കില് പൊലിയുന്നത് ഒരു ജീവനായിരുന്നു. അതേ സമയം ഒരു വലിയ മഹത്തായ കാര്യം ചെയ്തിട്ടും ആരുടെയും അഭിനന്ദനത്തിനു പോലും കാത്ത് നില്ക്കാതെ ആ കുട്ടി തിരിച്ച് വീടിലേക്കും മടങ്ങി ആ മിടുക്കി. രോഗബാധിതയായ സ്ത്രീയും അവരുടെ ബന്ധുക്കളും പറഞ്ഞറിച്ച് ഇപ്പോള് സുഹൃത്തുക്കളും നാട്ടുകാരും അഭിനന്ദനങ്ങള് കൊണ്ട് മൂടുകയാണ് ഈ സഹയാത്രികയുടെ ജീവന് നിലനിര്ത്തിയ കര്മ്മധീരയായ വിദ്യാര്ത്ഥിനിയെ.